Kerala
മുരളിയെവിടെ? സർപ്രൈസ് വിടാതെ നേമം; കുമ്മനം തന്നെ മുമ്പിൽ
Kerala

മുരളിയെവിടെ? സർപ്രൈസ് വിടാതെ നേമം; കുമ്മനം തന്നെ മുമ്പിൽ

abs
|
2 May 2021 7:46 AM GMT

1323 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ എൻഡിഎയ്ക്ക് നേമത്തുള്ളത്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് എവിടെ എന്ന ചോദ്യത്തിന് രാഷ്ട്രീയ കേരളത്തിന് ഒരുത്തരമേയുള്ളൂ- നേമം എന്നു മാത്രം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് നിയമസഭയിൽ ഒരു സീറ്റു നൽകിയ മണ്ഡലമാണ് നേമം. ഒരുപാട് ചർച്ചകൾക്കൊടുവിൽ നേമത്ത് മുതിർന്ന നേതാവ് കെ മുരളീധരനെ തന്നെയിറക്കി കളംപിടിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. എൽഡിഎഫ് വി ശിവൻകുട്ടിയെയും കളത്തിലിറക്കി.

എന്നാൽ ജനവിധി വരുമ്പോൾ എല്ലാവരെയും ഞെട്ടിച്ച് എൻഡിഎയുടെ കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ ഭൂരിപക്ഷം നിലനിർത്തുകയാണ്. 1323 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ എൻഡിഎയ്ക്ക് നേമത്തുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കെ മുരളീധരന് മേൽക്കൈ നേടാനായില്ല എന്നതും ശ്രദ്ധേയമാണ്.

2016ലെ ഫലം ഇങ്ങനെ

ഒ രാജഗോപാൽ (എൻഡിഎ) 67,813

വി ശിവൻകുട്ടി (എൽഡിഎഫ്) 59,142

വി സുരേന്ദ്രൻ പിള്ള (യുഡിഎഫ്) 13,860

ഭൂരിപക്ഷം 8,671

Similar Posts