പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ മാത്രം തന്നെ ഓർത്താൽ പോരാ: കെ മുരളീധരന്‍
|'മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് പോസ്റ്റുകളെല്ലാം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വഹിക്കാന്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല'
പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ മാത്രം തന്നെ ഓർത്താൽ പോരെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് കൺവീനറാകുന്ന കാര്യം ആലോചിച്ചിട്ടില്ല. പുനസംഘടനയിൽ തന്‍റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
"20 വര്‍ഷം മുന്‍പ് കെപിസിസി പ്രസിഡന്‍റായ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് പോസ്റ്റുകളെല്ലാം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വഹിക്കാന്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല. വേറെ ഏതെങ്കിലും സ്ഥാനം തരുന്നോ ഇല്ലയോ എന്നൊന്നും ഞാന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടുമില്ല. ഭാരവാഹികളുടെ കാര്യത്തിലും മറ്റും അഭിപ്രായം ചോദിച്ചാല്‍ തരക്കേടില്ലെന്ന നിര്‍ദേശം വെച്ചിട്ടുണ്ട്. വടകരയും നേമത്തും വരുമ്പോ എന്നെ ഓര്‍ക്കുന്നതുപോലെ പാര്‍ട്ടി പുനസംഘടന വരുമ്പോള്‍ എന്നെ ഓര്‍ക്കുക. അത്രമാത്രമേ പറയുന്നുള്ളൂ"- മുരളീധരന്‍ വ്യക്തമാക്കി.
സ്വർണ വ്യവസായം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയമാണ്. ടി പി കേസ് പ്രതികൾ ജയിൽ ഭരിക്കുകയാണ്. വല്യേട്ടൻ സ്വർണം കടത്തുമ്പോൾ ചെറിയേട്ടൻ ചന്ദനം കടത്തുന്നു. സിപിഎമ്മും പ്രതികളും തമ്മിൽ അടുത്ത ബന്ധമാണെന്നും മുരളീധരന്‍ ആരോപിച്ചു.