Kerala
CPIM leadership help K Vidya for hiding: K Muraleedharan
Kerala

"പൊലീസിന് മൈക്ക് നന്നാക്കാനാണ് നേരം, യുപിയും കേരളവും തമ്മിൽ എന്താണ് വ്യത്യാസം": കെ മുരളീധരൻ

Web Desk
|
30 July 2023 8:44 AM GMT

ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലവരും ക്രിമിനലുകളുമുണ്ട്. കൃത്യമായ കണക്ക് എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു

അഞ്ച് വയസുകാരിയുടെ കൊലപാതകം കേരളത്തിന് അപമാനമെന്ന് കെ മുരളീധരൻ. സംസ്ഥാനത്ത് ഒരു സുരക്ഷയുമില്ലെന്നും യുപിയും കേരളവും തമ്മിൽ എന്താണ് വ്യത്യാസമെന്നും മുരളീധരൻ ചോദിച്ചു. പോലീസിന് മൈക്ക് നേരെയാക്കാനാണ് നേരമെന്നും മുരളീധരൻ പരിഹസിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലവരും ക്രിമിനലുകളുമുണ്ട്. കൃത്യമായ കണക്ക് എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

"മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരും. കേരളത്തിലേതു തൊഴിലാളി വർഗ്ഗ സർക്കർ അല്ലെന്ന് എം.വി ഗോവിന്ദൻ തന്നെ തുറന്നു പറഞ്ഞു. മുതലാളിത്ത സർക്കാർ ആണ് ഇവിടെ ഭരിക്കുന്നത്. തൊഴിലാളി വർഗ പാർട്ടിഎന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കമ്യൂണിസമില്ലാതായെന്നു ഗോവിന്ദന്റെ വാക്കുകളിലൂടെ വ്യക്തമായി"; മുരളീധരൻ പറഞ്ഞു.

Similar Posts