Kerala
k muraleedharan says ucc is impossible
Kerala

കോൺഗ്രസ് തുടക്കം മുതൽ ഏക സിവിൽകോഡിന് എതിര്; ബി.ജെ.പി ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന്: കെ. മുരളീധരൻ

Web Desk
|
2 July 2023 5:42 AM GMT

തലസ്ഥാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് മുരളീധരൻ പറഞ്ഞു. ഓരോരുത്തരും തലസ്ഥാനം സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞാൽ ശരിയാകുമോ എന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട്: ഏക സിവിൽകോഡിന് കോൺഗ്രസ് തുടക്കം മുതൽ എതിരാണെന്ന് കെ. മുരളീധരൻ എം.പി. ബി.ജെ.പി ശ്രമിക്കുന്നത് ഇതിനെ വർഗീയമായി മാറ്റാനാണ്. വിഷയം ബാധിക്കുന്നത് മുസ്‌ലിം സമുദായത്തെ മാത്രമല്ല. പട്ടികജാതി പട്ടികവർഗക്കാരെയും ഇന്ത്യയിലെ പരമ്പരാഗതര ഗോത്രവർഗക്കാരെയും ബാധിക്കും. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഛത്തീസ്ഗഢ് അടക്കം ബി.ജെ.പിക്ക് എതിരായി മാറുമെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് ഏക സിവിൽകോഡിന് എതിരാണ്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ പാർട്ടിയുടെ അഭിപ്രായം പറയും. ഏക സിവിൽകോഡിന്റെ ദോഷങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പ്രവർത്തിക്കണം. അതിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തെ മുരളീധരൻ തള്ളി. തലസ്ഥാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ഹൈബിക്ക് എങ്ങനെയാണ് അങ്ങനെയൊരു ചിന്തയുണ്ടായത്? എല്ലാവരും തലസ്ഥാനം അവരവരുടെ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞാൽ ശരിയാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Similar Posts