Kerala
K-Phone project delayed due to covid
Kerala

കെ-ഫോൺ പദ്ധതി വൈകിയത് കോവിഡ് മൂലം: എം.ഡി

Web Desk
|
2 Jun 2023 2:01 AM GMT

SRIT-ക്ക് കരാർ നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്നും സന്തോഷ് ബാബു

തിരുവനന്തപുരം: കെ ഫോൺ പദ്ധതി വൈകിയത് കോവിഡ് മൂലമെന്ന് എം.ഡി ഡോ. സന്തോഷ് ബാബു. തൊഴിലാളികളുടെ കുറവ് പദ്ധതിയെ സാരമായി ബാധിച്ചുവെന്നും മൂന്ന് ലക്ഷം വരെ കണക്ഷൻ ഈ വർഷം തന്നെ നൽകുമെന്നും സന്തോഷ് ബാബു പറഞ്ഞു.

"ഇതുവരെ 9,000 കുടുംബങ്ങളിൽ കെ ഫോൺ ലൈൻ വലിച്ചു. 14,000 കുടുംബങ്ങളിൽ ജൂൺ 31-നുള്ളിൽ ഇന്റർനെറ്റ് എത്തിക്കും. 20 ലക്ഷം കുടുംബങ്ങളിലേക്ക് കെ ഫോൺ എത്താൻ കൂടുതൽ സമയം ആവശ്യമാണ്. 'വാണിജ്യ കണക്ഷൻ അടുത്ത ഘട്ടത്തിൽ' നടപ്പിലാക്കാനാണ് ഉദ്ദേശം". സന്തോഷ് ബാബു കൂട്ടിച്ചേർത്തു

SRIT-ക്ക് കരാർ നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് പറഞ്ഞ സന്തോഷ് ബാബു ടെൻഡർ ചെയ്താണ് കരാറുകാരെ തെരഞ്ഞെടുത്തതെന്നും കൂട്ടിച്ചേർത്തു

Similar Posts