Kerala
Central Budget; Despite submission of petitions to consider Kerala, no action was taken - K. Radhakrishnan M.P, latest news കേന്ദ്ര ബജറ്റ്; കേരളത്തെ പരി​ഗണിക്കണമെന്ന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല- കെ. രാധാകൃഷ്ണൻ എം.പി
Kerala

ദിവ്യ എസ് അയ്യരുടേത് സ്‌നേഹപ്രകടനം, ഇത്ര ചർച്ചയാക്കേണ്ട കാര്യമില്ലെന്ന് കെ. രാധാകൃഷ്ണൻ എം.പി

Web Desk
|
24 Jun 2024 4:41 AM GMT

രാജ്യത്തിന്റെ പൊതുസ്ഥിതി പാർലമെന്റിൽ ചർച്ചയാകുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.

ന്യൂഡൽഹി: ദിവ്യ എസ് അയ്യർ തന്നെ ആലിംഗനം ചെയ്തത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. ഒരു സ്‌നേഹ പ്രകടനം ഇത്ര ചർച്ചയാക്കേണ്ട കാര്യമുണ്ടോ?, ആർക്കും സ്‌നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആദ്യമായാണ് പാർലമെന്റിൽ എത്തുന്നത്. രാജ്യത്തിന്റെ പൊതുസ്ഥിതി പാർലമെന്റിൽ ചർച്ചയാകുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.

അതിനിടെ പ്രോടെം സ്പീക്കറുടെ പാനലിൽനിന്ന് ഇൻഡ്യാ സഖ്യം പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പ്രോടെം സ്പീക്കർ സ്ഥാനം തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് കൊടിക്കുന്നിൽ മീഡിയവണിനോട് പറഞ്ഞു. ഇപ്പോഴത്തെ പ്രോടെം സ്പീക്കർ കാലുമാറി ബി.ജെ.പിയിൽ ചേർന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts