Kerala
കരട് റിപ്പോർട്ട് പ്രായോഗികമല്ല; അലോക് വർമയുടെ വാദങ്ങൾ തള്ളി കെ റെയിൽ
Kerala

'കരട് റിപ്പോർട്ട് പ്രായോഗികമല്ല'; അലോക് വർമയുടെ വാദങ്ങൾ തള്ളി കെ റെയിൽ

Web Desk
|
23 April 2022 10:17 AM GMT

റിപ്പോർട്ട് പ്രായോഗികമല്ലെന്ന് കാട്ടി 2019 മാർച്ച് 25ന് കെ റെയിൽ എം.ഡി സിസ്ട്രക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം: അലോക് വർമയുടെ കരട് സാധ്യതാ പഠന റിപ്പോർട്ട് നേരത്തെ തള്ളിയതാണെന്ന് കെ റെയിൽ. റിപ്പോർട്ട് പ്രായോഗികമല്ലെന്ന് കാട്ടി 2019 മാർച്ച് 25ന് കെ റെയിൽ എം.ഡി സിസ്ട്രക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. അലൈൻമെന്റ് നിർദേശിച്ചത് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെയാണെന്ന് കത്തിൽ പറയുന്നു. ഏറ്റെടുക്കേണ്ട ഭൂമിയും പദ്ധതിച്ചെലവും കൂടുതലായതിനാലാണ് കരട് റിപ്പോർട്ട് തള്ളുന്നതെന്നും കത്തിൽ പറയുന്നുണ്ട്.

അലൈൻമെന്റിന് തെരഞ്ഞെടുത്തത് തീരദേശത്തെയാണ്, സ്മാർട് സിറ്റികളെയും വ്യവസായ പാർക്കുകളെയും അവഗണിച്ചു, ഐടി പാർക്കുകളെ അവഗണിച്ചു, സ്റ്റേഷനുകൾ ജനനിബിഡ പ്രദേശങ്ങളിലാണ്, 10 സ്റ്റേഷനുകൾക്ക് പകരം 15 സ്റ്റേഷനുകൾ നിർദേശിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫീസിബിലിറ്റി റിപ്പോർട്ട് തള്ളിയതെന്നും കത്തിൽ പറയുന്നു. ഈ പദ്ധതിയുടെ കരട് സാധ്യതാ പഠനകാലത്ത് മാത്രമാണ് അലോക് വർമയുണ്ടായിരുന്നത്. പിന്നീട് വിശദമായ റിപ്പോർട്ടും ഡിപിആറും തയ്യാറാക്കുമ്പോൾ അലോക് വർമ ഉണ്ടായിരുന്നില്ലെന്നും കെ റെയിൽ വ്യക്തമാക്കുന്നു.

തന്റെ കരട് റിപ്പോർട്ട് തള്ളാൻ കെ റെയിൽ എംഡി വി. അജിത്കുമാർ സിസ്ട്രക്കുമേൽ സമ്മർദം ചെലുത്തിയെന്നായിരുന്നു അലോക് കുമാറിന്റെ ആരോപണം. കേരളത്തിന് ബ്രോഡ്‌ഗേജാണ് അനുയോജ്യമെന്നും സ്റ്റാൻഡേർഡ് ഗെയ്ജാക്കുന്നത് ജെയ്ക്കയിൽനിന്ന് പണം തട്ടാനാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts