Kerala
കെ റെയിൽ; കോഴിക്കോട് ഡിപിആര്‍ പകർപ്പ് കത്തിച്ചു
Kerala

കെ റെയിൽ; കോഴിക്കോട് ഡിപിആര്‍ പകർപ്പ് കത്തിച്ചു

Web Desk
|
27 Jan 2022 1:21 AM GMT

സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യ പ്രത്യാഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു

കോഴിക്കോട് ജില്ലയില്‌ റിപ്പബ്ലിക് ദിനത്തില്‍ കെ റെയില്‍ ഡിപി ആര്‍ കത്തിച്ച് സംയുക്ത സമരസമിതിയുടെ പ്രതിഷേധം. അഴിയൂര്‍ മുതല്‍ ഫറോക്ക് വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യ പ്രത്യാഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.

വീടുകളിലും തെരുവുകളിലും കാട്ടിലപ്പീടികയുള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളിലും വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംയുക്ത സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കെ റെയില്‍ പദ്ധതിക്കായി തയ്യാറാക്കിയ വിവരശേഖരണ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ പ്രഹസനമാണെന്നാണ് സമര സമിതിയുടെ ആരോപണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെയും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരസമിതിനേതാക്കള്‍ ആരോപിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കെ റയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Similar Posts