Kerala
കെ റെയില്‍ സുപ്രിം കോടതിയില്‍; സർവേ തുടരാമെന്ന ഹൈക്കോടതി നിലപാടിനെതിരെ ഹരജി
Kerala

കെ റെയില്‍ സുപ്രിം കോടതിയില്‍; സർവേ തുടരാമെന്ന ഹൈക്കോടതി നിലപാടിനെതിരെ ഹരജി

Web Desk
|
26 March 2022 6:18 AM GMT

സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു

സിൽവർലൈൻ സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ ഹരജി. ആലുവ സ്വദേശിയായ സുനില്‍ ജെ.അറകാലന്‍റെതാണ് ഹരജി. സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹരജി പരിഗണിക്കും.

പ്രതിഷേധം മൂലം ഇന്നലെ നിര്‍ത്തിവച്ച സര്‍വേ ഇന്ന് പുനരാരംഭിച്ചു. കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതസമയം കെ റെയിൽ കല്ലിടാൻ അനുമതി നൽകിയതിൽ അവ്യക്തത തുടരുകയാണ്. കല്ലിടാൻ നിർദേശിച്ചത് റവന്യൂ വകുപ്പെന്ന വാർത്ത കെ റെയിൽ നിഷേധിച്ചു. എന്നാൽ സർവേ കല്ലിടാൻ നിർദേശിച്ചത് ആരെന്ന് കെ റെയിൽ വ്യക്തമാക്കിയിട്ടില്ല.

Similar Posts