Kerala
കെ-റെയിലിന് ഉടൻ അനുമതി വേണം; പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു
Kerala

കെ-റെയിലിന് ഉടൻ അനുമതി വേണം; പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു

Web Desk
|
24 March 2022 8:17 AM GMT

കെ റെയിലിനെതിരായ പ്രതിഷേധ സമരങ്ങൾ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്

സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കെ-റെയിൽ ഉടൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയെയും മുഖ്യമന്ത്രി ഇന്ന് കാണുന്നുണണ്ട്.

പ്രതിഷേധങ്ങൾ വ്യാപകമാകുന്നെങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ട ഡൽഹി യാത്ര. കേന്ദ്രാനുമതി ലഭിച്ചാൽ വിദേശവായ്പയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പ്രതിഷേധ സമരങ്ങൾ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്.

കെ-റെയിൽ കല്ലിടൽ ഒരു ക്രമസമാധാന പ്രശ്നമായി വളർന്നിട്ടും സർക്കാരും മുന്നണിയും പിന്നോട്ട് പോകുന്നില്ല. പദ്ധതിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരു നിർണ്ണായക നീക്കം കൂടിയാണ് നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ കാണുമ്പോൾ കെ റെയിൽ പ്രധാനവിഷയമായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെ-റെയിലിന്റെ സാമൂഹ്യാഘാത പഠനം അടക്കമുള്ള മറ്റ് നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ദേശീയ പാത വികസനവും, വിവിധ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

Similar Posts