Kerala
കെ-റെയിൽ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു; എല്ലാ ജില്ലകളിലും യോഗം, പൗരപ്രമുഖരെ കാണും
Kerala

കെ-റെയിൽ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു; എല്ലാ ജില്ലകളിലും യോഗം, പൗരപ്രമുഖരെ കാണും

Web Desk
|
27 Dec 2021 2:20 PM GMT

മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും

കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ എതിർപ്പുയർന്ന സാഹചര്യത്തിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും.

ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ്- ബിജെപി- ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ- റെയിലിനെ എതിർക്കുന്നതെന്നാണ് സിപിഐഎം വിമർശനം. വികസനത്തിനെതിരെയുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അണിനിരക്കണമെന്ന് ലഘുലേഖയിൽ പറയുന്നു. ദേശീയപാത വികസനത്തിലും ഗെയിൽ പദ്ധതിയിലുമുണ്ടായ എതിർപ്പുകളെ മറികടന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരാനും സിപിഎം നിർദേശം നൽകിയിട്ടുണ്ട്.

വിവാദങ്ങൾ ശക്തമാകുമ്പോഴും കെ റെയിലിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സർക്കാരും സിപിഎമ്മും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഭൂമി നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പാർട്ടി നേതൃത്വം പറയുന്നു. എന്നാൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തുണ്ട്.

Similar Posts