'സർവെ നടത്തിയ മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ടാകും, അതാണ് പ്രതിഫലിച്ചത്'; കെ.സുധാകരൻ
|എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റിയ ചരിത്രമുണ്ട്, കേരളത്തിൽ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കെ.സുധാകരൻ പറഞ്ഞു.
കണ്ണൂർ: എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നിൽ താൽപര്യങ്ങളുണ്ട്. സർവ്വേ നടത്തിയ മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകുമെന്നും അക്കാര്യമാകും പ്രതിഫലിച്ചതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ 20 ൽ 20 സീറ്റും യുഡിഎഫ് നേടും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ഇപ്പോഴും വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ചെന്നിത്തല. നരേന്ദ്രമോദിക്കെതിരെ വികാരം രാജ്യത്ത് ശക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞതുപോലെ ഇൻഡ്യാ മുന്നണി 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.