Kerala
ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കരുത്: ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ തുറന്നടിച്ച് കെ സുധാകരൻ
Kerala

'ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കരുത്': ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ തുറന്നടിച്ച് കെ സുധാകരൻ

Web Desk
|
5 Dec 2021 4:53 AM GMT

ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ച തടയാൻ കഴിയില്ലെന്നും സുധാകരൻ

ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്ന് സുധാകരൻ പറഞ്ഞു. മീഡിയവൺ ഫെയ്സ് ഓഫ് കേരള സംവാദത്തിലായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം.

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നിൽക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് ഇരു നേതാക്കളും വാശിപിടിക്കരുതെന്ന് സുധാകരൻ തുറന്നടിച്ചു- "പക്ഷേ അവരെല്ലാം ജീവിതത്തിന്‍റെ അവസാന കാലം വരെ ഈ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കുന്നത് ജനാധിപത്യ പാര്‍ട്ടിക്ക് ഗുണകരമല്ല". ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ച തടയാൻ കഴിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി- "ഇല്ലായ്കയില്ല. ഞാനത് അവരോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിന്‍റെ നേതാക്കളോടും പറഞ്ഞിട്ടുണ്ട്." കെ സുധാകരുമായുള്ള സംവാദം ഇന്ന് രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യും.

Related Tags :
Similar Posts