Kerala
KPCC president K Sudhakaran, K. Sudhakaran may testify in the defamation case against MV Govindan, K. Sudhakaran, defamation case against MV Govindan, defamation case, MV Govindan, Ernakulam CJM Court

എം.വി ഗോവിന്‍, കെ. സുധാകരന്‍

Kerala

എം.വി ഗോവിന്ദനെതിരേ മാനനഷ്ടക്കേസ്: കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും

Web Desk
|
19 Aug 2023 2:01 AM GMT

മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും. എറണാകുളം സി.ജെ.എം കോടതിയിലാണ് മൊഴി നൽകാനെത്തുക.

മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് സുധാകരൻ അപകീർത്തിക്കേസ് നൽകിയത്. ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.

Summary: KPCC president K Sudhakaran may testify today at the Ernakulam CJM Court in the defamation case against CPM Kerala state secretary MV Govindan

Similar Posts