അനിലിനെ തള്ളി കെ.സുധാകരൻ ; ബിബിസി ഡോക്യുമെന്ററി കെപിസിസി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കും
|'പ്രദർശനം തടയാമെന്ന് സംഘപരിവാറിന്റെ വെറും വ്യാമോഹം'ആണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചുള്ള ട്വീറ്റിൽ അനിൽ ആന്റണിയെ തള്ളി കെ.സുധാകരൻ. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
അതേ സമയം ബിബിസി ഡോക്യുമെന്ററി കെപിസിസി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. 'പ്രദർശനം തടയാമെന്ന് സംഘപരിവാറിന്റെ വെറും വ്യാമോഹം'ആണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
അനിൽ ആന്റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് നിലപാടല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് അനിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.