Kerala
ആര്‍.എസ്.എസിനോട് സന്ധിയില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി
Kerala

ആര്‍.എസ്.എസിനോട് സന്ധിയില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി

Web Desk
|
15 Jun 2021 9:16 AM GMT

ആര്‍.എസ്.എസിനോട് ഒരിക്കലും സന്ധിചെയ്യില്ല. ആര്‍.എസ്.എസിന്റെ സഹായം വാങ്ങിയത് പിണറായിയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ പിണറായി കുടുങ്ങും.

കേരളത്തില്‍ ബി.ജെ.പി എതിരാളികളല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കേരളത്തില്‍ എതിര്‍ക്കപ്പെടാന്‍ മാത്രം ശക്തി അവര്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു സി.പി.എം ആണെന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. സൂധാകരന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

ആര്‍.എസ്.എസിനോട് ഒരിക്കലും സന്ധിചെയ്യില്ല. ആര്‍.എസ്.എസിന്റെ സഹായം വാങ്ങിയത് പിണറായിയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ പിണറായി കുടുങ്ങും. ഞങ്ങളാരും ആര്‍.എസ്.എസിന്റെ ഔദാര്യത്തിലും നിഴലിലും നിന്നിട്ടില്ല. ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങി ജയിച്ച ആളാണ് പിണറായി. ബി.ജെ.പിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്.

കോണ്‍ഗ്രസിന് ന്യൂനപക്ഷത്തോടുള്ള സമീപനവും അടുപ്പവും കണ്ടാണ് സി.പി.എമ്മിന് ഭയം. ന്യൂനപക്ഷ സമുദായത്തെ തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ജനതക്ക് രാഷ്ട്രീയ വകതിരിവുണ്ട്. അതിനാല്‍ ബി.ജെ.പി വളരില്ല. എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ക്കാന്‍ കോണ്‍ഗ്രസിനറിയാം.

പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. നാളെ കെ.പി.സി.സി നേതൃയോഗം ചേരും. കെ. മുരളീധരന്റെ ത്യാഗം കൊണ്ടാണ് ബി.ജെ.പിയുടെ അവസാനത്തെ അക്കൗണ്ട് പൂട്ടിച്ചത്.സി.പി.എമ്മിന് അതില്‍ ഒരു റോളുമില്ലെന്നും സുധാകരന്‍ പറഞ്ഞു.ഹ

Similar Posts