സുരക്ഷാ പദ്ധതി ചോർന്നതിന് പിന്നിൽ കേരള പൊലീസെന്ന് കെ.സുരേന്ദ്രന്‍
|പേരുകൾ പുറത്തു വിടുന്ന പൊലീസ് തന്നെ അവരെ സംരക്ഷിക്കുകയാണ്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായുള്ള സുരക്ഷാ പദ്ധതി ചോർന്നതിന് പിന്നിൽ കേരള പൊലീസെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മത തീവ്രവാദ സംഘടനകൾ കേരളത്തിൽ ശക്തമാണ്. പേരുകൾ പുറത്തു വിടുന്ന പൊലീസ് തന്നെ അവരെ സംരക്ഷിക്കുകയാണ്. ഭരണകക്ഷിയായ ഒരു പാർട്ടിയെ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കുണ്ട്.പേരുകൾ പുറത്തു വിടുന്ന പൊലീസ് തന്നെ അവരെ സംരക്ഷിക്കുകയാണ്. കത്തിൻ്റെ ഉറവിടം കണ്ടെത്തണം. ഇന്‍റിലജന്‍സ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയതിൽ പൊലീസിൻ്റെ ബുദ്ധിയാണോ മറ്റാരുടേയെങ്കിലും ഉണ്ടോ എന്നു പരിശോധിക്കണം. വിഷയത്തില്‍ ശക്തമായ നടപടി വേണം. ഫോൺ നമ്പരക്കം പരാതിയിൽ ഉണ്ട്. അയാളെ കണ്ടെത്തിയോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിൻ്റെ നിലപാട് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭരണകക്ഷിയായ ഒരു പാർട്ടിയെ സംബന്ധിച്ചും പരാമർശം ഉണ്ട്. അവരെ പുറത്താക്കാൻ തയ്യാറാകുമോ? മുഖ്യമന്ത്രിയും സി.പി.എമ്മും ഉത്തരം പറയണം. മുൻ നിശ്ചയിച്ച പരിപാടികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. എൽ.ഡി.എഫിലെ രണ്ട് ഘടകകക്ഷികളുടെ പേരും റിപ്പോർട്ടിലുണ്ട്. സന്ദർശനത്തിന്‍റെ തലേ ദിവസം സുരക്ഷ ഭീഷണി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ പൊലീസിന്‍റെ ബുദ്ധിയാണോ മറ്റു ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്‍റെ ഭാഗമായി ഇന്‍റലിജന്‍സ് മേധാവി തയാറാക്കിയ റിപ്പോർട്ടാണ് പുറത്തായത്.സുരക്ഷാ പദ്ധതി ചോർന്നതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് കെ.സുരേന്ദ്രന് ഭീഷണി കത്ത് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.