Kerala
മിസ് യു ക്യാപ്റ്റന്‍..; കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
Kerala

'മിസ് യു ക്യാപ്റ്റന്‍..'; കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

Web Desk
|
26 Aug 2021 5:36 AM GMT

മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍.

കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം സര്‍ക്കാരിന്റെ അശാസ്ത്രീയമായ തീരുമാനങ്ങളാണെന്ന് കെ സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താ സമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്ന് പരിഹസിച്ച സുരേന്ദ്രന്‍, ക്യാപ്റ്റനെ മിസ് ചെയ്യുന്നതായും ട്വീറ്റ് ചെയ്തു.

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച കാര്യങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. അശാസ്ത്രീയമായതും അസംബന്ധം നിറഞ്ഞതുമായ വിലക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതു വഴി ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ ടി.പി.ആര്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ദേശീയ ശരാശരിയേക്കാള്‍ പതിന്‍മടങ്ങാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പി.ആര്‍ വര്‍ക്കുകള്‍ ഒന്നും വീഴ്ച്ച മറച്ചുവെക്കാന്‍ പരിഹാരമല്ലെന്നും കെ സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. 31,445 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 19 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Similar Posts