Kerala
ദേശീയ പതാക തലകീഴായി ഉയർത്തിയതിന് കെ സുരേന്ദ്രനെതിരെ പൊലീസ് കേസ്
Kerala

ദേശീയ പതാക തലകീഴായി ഉയർത്തിയതിന് കെ സുരേന്ദ്രനെതിരെ പൊലീസ് കേസ്

Web Desk
|
15 Aug 2021 2:44 PM GMT

ദേശീയതയെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.

ദേശീയ പതാക തലകീഴായി ഉയർത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആർ പ്രദീപാണ് പരാതിക്കാരൻ. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

ദേശീയ പതാക തെറ്റായ രീതിയിൽ ഉയർത്തിയതിനാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയതയെ അപമാനിച്ചെന്ന പേരില്‍ സെക്ഷൻ 2 (l) വകുപ്പ് ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് എടുത്തത്.

Similar Posts