വടകരയിലെ കാഫിർ വിവാദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്
|'സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ല'
തിരുവനന്തപുരം: വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും. വർഗീയ പ്രചാരണത്തിന് പിന്നിൽ സി.പിഎം നേതാക്കൾ ആയിരുന്നു. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് സി.പിഎം നടത്തിയത്. സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.എമ്മിൻ്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി.എം നേതാക്കൾ പോലും മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.