Kerala
കാക്കനാട് ലഹരിക്കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു
Kerala

കാക്കനാട് ലഹരിക്കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Web Desk
|
11 Feb 2022 8:54 AM GMT

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 19 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്

കാക്കനാട് ലഹരിക്കേസില്‍ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 19 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 25 പേരാണ് പ്രതികൾ. ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്

മാരക മയക്കുമരുന്നായ എം.ഡി.എം.എയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരിലാര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. എക്സൈസിന്‍റെ ജില്ലാ ഘടകം ചിലരെ കേസില്‍ നിന്ന് ഒഴിവാക്കിയെന്നടക്കമുള്ള ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എക്സൈസ് ക്രൈബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.


Related Tags :
Similar Posts