കക്കോട്ട് അബ്ദുൽ അസീസ് ബംഗളൂരുവിൽ നിര്യാതനായി
|ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു
ബംഗളൂരു: പ്രമുഖ വ്യാപാരിയും ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസ് (51) ബംഗളൂരുവിൽ നിര്യാതനായി. തലശ്ശേരി പാറാട് ചെറുപ്പമ്പ സ്വദേശി കക്കോട്ട് പരേതനായ വി.പി അബൂബക്കർ ഹാജിയുടെ മകനാണ്.
മസ്ജിദുർ റഹ്മ കോൾസ്പാർക്ക് വൈസ് പ്രസിഡന്റ്, ഹിറ മോറൽ സ്കൂൾ ഫൈനാൻസ് സെക്രട്ടറി, ബംഗളൂരു ഹിറ വെൽഫെയർ അസോസിയേഷൻ (എച്ച്ഡബ്ലിയുഎ) അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്ലാമി അനുഭാവിയാണ്. മാറത്തഹള്ളിയിൽ എഡിഫിസ് വൺ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപക അംഗവും പദ്ധതി യാഥാർഥ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.
തണലത്ത് അബ്ദുല്ല ഹാജിയുടെ (വിറ്റ്കോ പാനൂർ) മകൾ ഹഫ്സയാണ് ഭാര്യ. മാതാവ്: ആയിഷ.
മക്കൾ: ഫഹദ് (ഫോറൻസിക് പി.ജി വിദ്യാർഥി), ഫായിസ് (എംബി.ബി.എസ് വിദ്യാർഥി, മണിപ്പാൽ മെഡിക്കൽ കോളജ് ), ഹാനി (പി.യു വിദ്യാർഥി, പ്രസിഡൻസി കോളജ്) , ആയിഷ (നാലാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: മഹ്മൂദ് (ബംഗളൂരു), ശരീഫ, ഫൗസിയ, ഷാഹിന. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 4.30ന് കേളോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.