Kerala
![Kalamassery blast; Dominic Martin, a native of Kochi, surrendered Kalamassery blast; Dominic Martin, a native of Kochi, surrendered](https://www.mediaoneonline.com/h-upload/2023/10/29/1395001-untitled-1.webp)
Kerala
കളമശ്ശേരി സ്‌ഫോടനം; കീഴടങ്ങിയത് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ
![](/images/authorplaceholder.jpg?type=1&v=2)
29 Oct 2023 11:07 AM GMT
സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ടാണ് മാർട്ടിൻ സ്റ്റേഷനിലെത്തിയതെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്നും എഡിജിപി എം.ആർ അജിത്കുമാർ
തൃശൂർ: കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ കീഴടങ്ങിയത് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ(48) ആണെന്ന് പൊലീസ്. സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ടാണ് ഇയാൾ സ്റ്റേഷനിലെത്തിയതെന്നും കൂടുതൽ പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ശേഷമേ ഇയാളിൽ നിന്നുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്നും എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു.