Kerala
KalamasseryMedicalCollege, KalamasseryIllegaladoptionrow, fakebirthcertificatecontroversy
Kerala

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Web Desk
|
11 Feb 2023 1:02 AM GMT

ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാരുടേതടക്കം മൊഴി രേഖപ്പെടുത്തിയാണ് മൂന്നംഗ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചത്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തേക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മൂന്നംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുകയാണ്.

ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാരുടേതടക്കം മൊഴി രേഖപ്പെടുത്തിയാണ് മൂന്നംഗ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചത്. ഇത് ആരോഗ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റ് തയാറാക്കിയതിൽ കൂടുതല്‍ ജീവനക്കാരുടെ പങ്ക് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഇത് പരിശോധിച്ച് ആരോഗ്യവകുപ്പ് തുടര്‍നടപടി സ്വീകരിക്കും.

ഒളിവില്‍ കഴിയുന്ന അനില്‍കുമാറിനെയും കുട്ടിയെ ദത്തെടുത്ത ദമ്പതികളെയും ഇതുവരെ കണ്ടെത്താനാകാത്തത് കേസിന് വെല്ലുവിളിയാണ്. അതേസമയം, ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ തദ്സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം തുടരുകയാണ്. മെഡിക്കല്‍ കോളജിന് മുന്നില്‍ നടക്കുന്ന ഉപവാസസമരത്തില്‍ ഇന്ന് പ്രമുഖര്‍ പങ്കെടുക്കും.

Summary: The health department may take action against more employees in the Kalamassery Medical College Illegal adoption and fake birth certificate controversy

Similar Posts