Kerala
Kaliyikawila murder; The police came to the conclusion that money was stolen,latest news,കളിയിക്കാവിള കൊലപാതകം; പണം തട്ടാനെന്ന നിഗമനത്തിലേക്ക് പൊലീസ്

പ്രതി അമ്പിളി

Kerala

കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്താനുപയോഗിച്ച് ബ്ലേഡ് കണ്ടെത്തി

Web Desk
|
27 Jun 2024 10:12 AM GMT

ദീപുവിന്റെ ഭാര്യയുടെ മൊഴിയെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ കൊല്ലപ്പെട്ട ദീപുവിനെ കൊലപ്പെടുത്താനുപയോഗിച്ച് ബ്ലേഡ് കണ്ടെത്തി. കൊലയ്ക്ക് ശേഷം ബ്ലേഡ് തോട്ടിൽ കളഞ്ഞതാണെന്ന് അമ്പിളി പൊലീസിനോട് പറഞ്ഞിരുന്നു.അതിനിടെ ദീപുവിന്റെ ഭാര്യയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കളിയിക്കാവിള സ്റ്റേഷനിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.

കൊലപാതകം നടന്നത് പണം തട്ടാനെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. കൊല്ലപ്പെട്ട ദീപുവിന്റെ കൈയിലുണ്ടായിരുന്ന പണത്തിനുവേണ്ടി നടത്തിയ ആസൂത്രിത കൊലയെന്നാണ് കണ്ടെത്തൽ. കാറിലുണ്ടായിരുന്ന ഏഴര ലക്ഷം രൂപ പ്രതിയായ അമ്പിളിയുടെ വീട്ടിൽ നിന്ന് വീണ്ടെടുത്തതായി പൊലീസ്. അമ്പിളിയും സൂഹൃത്ത് സുനിലും ചേർന്ന് ദ്യപാനത്തിനിടെയാണ് ദീപുവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത്. കൊലയ്ക്ക് ശേഷം കാറുമായി എത്തുമെന്ന് പറഞ്ഞ സുനിൽ വന്നില്ലെന്ന് അമ്പിളി പൊലീസിന് മൊഴി നൽകി.

നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായരിന്നു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.

Similar Posts