Kerala
The police confirmed that the incident where a young man was found dead in a pond in Kallambalam near Thiruvananthapuram was a murder, Kallambalam pond death is murder, Raju death

കൊല്ലപ്പെട്ട രാജു

Kerala

'കല്ലമ്പലത്ത് കുളത്തില്‍ മുങ്ങിമരണം കൊലപാതകം'; സ്ഥിരീകരിച്ച് പൊലീസ്

Web Desk
|
13 Aug 2023 11:34 AM GMT

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കല്ലമ്പലം ചിറ്റായിക്കോട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ടാണ് രാജുവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ഇപ്പോൾ പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലയിൽ കലാശിച്ചത്. കേസിൽ കല്ലമ്പലം സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

39കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കല്ലമ്പലം പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

Summary: The police confirmed that the incident where a young man was found dead in a pond in Kallambalam, Thiruvananthapuram, was a murder

Similar Posts