Kerala
Kerala
കാമ്പിശ്ശേരി കരുണാകരൻ അവാർഡ് മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്
|16 Aug 2021 7:34 AM GMT
മലയാള ദിനപത്രങ്ങളില്‍ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മികച്ച മുഖപ്രസംഗത്തിനുള്ള പുരസ്കാരമാണ് സി ദാവൂദിന് ലഭിച്ചത്. 'സ്റ്റാൻസ് സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ വേണം' എന്ന മുഖപ്രസംഗമാണ് അവാർഡിന് അർഹമായത്.
കാമ്പിശ്ശേരി കരുണാകരൻ അവാർഡ് മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്. മലയാള ദിനപത്രങ്ങളില്‍ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മികച്ച മുഖപ്രസംഗത്തിനുള്ള പുരസ്കാരമാണ് സി ദാവൂദിന് ലഭിച്ചത്.
'സ്റ്റാൻസ് സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ വേണം' എന്ന മുഖപ്രസംഗമാണ് അവാർഡിന് അർഹമായത്. അഭിപ്രായ ധീരതയാണ് ഈ മുഖപ്രസംഗത്തിന്റെ സവിശേഷതയെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കേരളപ്പിറവി ദിനത്തിൽ അവാർഡ് നൽകും.