Kerala
ആനിയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല: കാനം  രാജേന്ദ്രൻ
Kerala

ആനിയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല: കാനം രാജേന്ദ്രൻ

Web Desk
|
24 July 2022 12:57 PM GMT

'കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു'

തിരുവനന്തപുരം: വിധവ വിവാദത്തിൽ എം.എം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു.

'കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു.ചർച്ചചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

സി.പി.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലാണ് കാനം രാജേന്ദ്രന്റെ മറുപടി. 'മണിയുമായുള്ള പ്രശ്‌നത്തിൽ ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ല. അവരുടെ പ്രതികരണം സംസ്ഥന നേതൃത്വവുമായി ആലോചിച്ചല്ലെന്നും കാനം പറഞ്ഞു.

' എൽദോ എബ്രഹാം എ.ഐ.വൈ.എഫ് സമരത്തിന് പോകേണ്ട കാര്യം ഇല്ലായിരുന്നു. നിമിഷരാജുവിന്റെ വിഷയത്തിൽ സാധാരണ വിദ്യാർഥി സംഘട്ടനം മാത്രമാണ് നടന്നത്. എസ്.സി,എസ്,ടി ആക്ട് അനുസരിച്ചു കേസ് കൊടുക്കുന്ന കാര്യം പാർട്ടി അറിഞ്ഞിട്ടില്ല.രണ്ട് എസ്.എഫ്.ഐക്കാരുടെ ജോലി നഷ്ടപ്പെടും എന്ന സാഹചര്യത്തിലാണ് കേസ് മായി മുന്നോട്ടു പോകണ്ട എന്ന് പാർട്ടി പറഞ്ഞതെന്നും കാനം പറഞ്ഞു.

Similar Posts