Kerala
പോസ്റ്റ് ഓഫീസ് ഉള്ളതിനാൽ ആർക്കും കത്തയക്കാം; സർക്കാറിനിത് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കാനം
Kerala

'പോസ്റ്റ് ഓഫീസ് ഉള്ളതിനാൽ ആർക്കും കത്തയക്കാം'; സർക്കാറിനിത് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കാനം

Web Desk
|
26 Oct 2022 8:09 AM GMT

'ഗവർണർ വിസിമാർക്ക് കൊടുത്ത മുന്നറിയിപ്പിൽ ഒരു പക്ഷി പോലും പറന്നില്ലല്ലോ'

തിരുവനന്തപുരം: ഗവർണറെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോസ്റ്റ് ഓഫീസ് ഉള്ളതിനാൽ ആർക്കും കത്തയക്കാം. സർക്കാറിനിത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് നിയമവശങ്ങൾ അറിയില്ല. ഗവർണർ ഭരണഘടനയെ വെല്ലുവിളിക്കുന്നു. അടിയന്തര കൂടിയോലോചനയുടെ ആവശ്യം ഇല്ല. ഗവർണർ വിസിമാർക്ക് കൊടുത്ത മുന്നറിയിപ്പിൽ ഒരു പക്ഷി പോലും പറന്നില്ലല്ലോ എന്നും കാനം പരിഹസിച്ചു.

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഗവർണർ മുഖ്യമന്ത്രിക്കി കത്തയച്ചത്. എന്നാൽ ഇക്കാര്യം സാധ്യമല്ലെന്നും ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണറെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചതാണ് ഗവർണറുടെ അസാധാരണ നീക്കത്തിന് കാരണം. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം.

Similar Posts