Kerala
മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന്  കാനം രാജേന്ദ്രന്‍
Kerala

മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന് കാനം രാജേന്ദ്രന്‍

Web Desk
|
7 Nov 2021 10:49 AM GMT

ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്ന് നേരത്തെ മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Similar Posts