Kerala
കനലോർമയായി കാനം, രാഷ്ട്രീയ കേരളം വിട നൽകി; ആദരമർപ്പിച്ച് പാർട്ടിപ്രവർത്തകരും നേതാക്കളും
Kerala

കനലോർമയായി കാനം, രാഷ്ട്രീയ കേരളം വിട നൽകി; ആദരമർപ്പിച്ച് പാർട്ടിപ്രവർത്തകരും നേതാക്കളും

Web Desk
|
10 Dec 2023 1:29 AM GMT

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. മകൻ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമർപ്പിച്ച് രാഷ്ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചു കളപുരയിടത്ത് വീട്ടിൽ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ കാനത്തിന്റെ മൃതദേഹം സംസ്കരിച്ചു.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളികളോടെയാണ് കാനത്തിന് സഹപ്രവർത്തകരും നാട്ടുകാരും അവസാന യാത്ര നൽകിയത്.

സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ, സി.പി.എം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.

ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി കാണാനെത്തിയത്. പുലർച്ചെ രണ്ടോടെയാണ് തീരുവനന്തപുരത്തുനിന്നുള്ള വിലാപ യാത്ര കാനത്തിന്റെ വസതിയിൽ എത്തിയത്. പ്രിയ നേതാവിനു വിടനൽകാൻ അപ്പോൾ മുതൽ നാട്ടുകാരെത്തിയിരുന്നു.

More to Watch


Similar Posts