ഇടുക്കിയിലും കാനം പക്ഷത്തിന് തോൽവി; സലിംകുമാർ സി.പി.ഐ ജില്ലാ സെക്രട്ടറി; ബിജിമോൾ തോറ്റു
|ഇസ്മയിൽ പക്ഷക്കാരനും മുൻ സെക്രട്ടറി കെ കെ ശിവരാമന്റെ വിശ്വസ്ഥനുമാണ് കെ. സലിംകുമാർ.
തൊടുപുഴ: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ഇടുക്കിയിലും കാനം പക്ഷത്തിനു തോൽവി. പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോളെ തോൽപ്പിച്ച് കെ സലിംകുമാർ ജില്ലാ സെക്രട്ടറിയായി.
51 അംഗ കൗൺസിലിൽ 43 വോട്ട് ആണ് സലിംകുമാറിന് ലഭിച്ചത്. ഇസ്മയിൽ പക്ഷക്കാരനും മുൻ സെക്രട്ടറി കെ കെ ശിവരാമന്റെ വിശ്വസ്ഥനുമാണ് കെ. സലിംകുമാർ.
നേരത്തെ, കോട്ടയത്തും കാനം പക്ഷത്തിന് തിരിച്ചടിയേറ്റിരുന്നു. ജില്ലാ സെക്രട്ടറിയായി സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ വി.ബി.ബിനുവാണ് സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം മറികടന്ന് മത്സരിച്ച ബിനു ഔദ്യോഗിക സ്ഥാനാർഥിയായ നിലവിലെ ജില്ലാ അസി.സെക്രട്ടറി വി.കെ.സന്തോഷ് കുമാറിനെ എട്ടു വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ.ഇ ഇസ്മയിലിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നേതാവാണ് ബിനു.