Kerala
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപം: കാനായിയുടെ സാഗരകന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്
Kerala

'ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപം': കാനായിയുടെ സാഗരകന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്

Web Desk
|
30 Oct 2022 12:28 PM GMT

ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള ശിൽപം 1992ലാണ് കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കുന്നത്

തിരുവനന്തപുരം: ഗിന്നസ് റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യകാ ശിൽപം. ലോകത്തെ ഏറ്റവും വലിയ സാഗരകന്യകാ ശിൽപമെന്ന റെക്കോർഡാണ് ശംഖുമുഖത്തെ ശിൽപം നേടിയത്.

ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള ശിൽപം 1992ലാണ് കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കുന്നത്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണ് 87 അടി നീളവും 25 അടി ഉയരവുമുള്ള ശിൽപത്തിന്റെ നിർമാണം. 1990ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപമൊരുക്കാൻ ചുമതലപ്പെടുത്തിയത്.

Similar Posts