Kerala
Kandala Bank black money transaction case, Bail application of Bhasumragan, latest malayalam news,കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ്, ഭസുമ്രാഗൻ്റെ ജാമ്യാപേക്ഷ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; ഭാസുംരാഗൻ്റെയും മകൻ്റെയും ജാമ്യാപേക്ഷ തള്ളി

Web Desk
|
29 Jan 2024 1:46 PM GMT

കേസിൽ ഭാസുരാംഗൻ്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യും

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ മുൻ ബാങ്ക് പ്രസിഡന്‍റ് ഭാസുംരാഗൻ്റെയും മകൻ്റെയും ജാമ്യാപേക്ഷ തള്ളി. കലൂർ പി.എം.എൽ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിൽ ഭാസുരാംഗൻ്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യും. ഫെബ്രുവരി അഞ്ചിന് ഹാജരാകാൻ ഇവർക്ക് ഇ.ഡി നോട്ടീസ് നൽകി. കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. പ്രതികൾക്ക് ഡിജിറ്റൽ കുറ്റപത്രം നൽകുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

ഭാസുരാംഗന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സി.പി.ഐ നേതാവുകൂടിയായ ഭാസുരാംഗൻ കേസിലെ ഒന്നാം പ്രതിയാണ്. ആദ്യ ഘട്ടത്തിൽ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് കള്ളപ്പണ ഇടപാട് സംബന്ധിച്ച പരിശോധനകളിലേക്ക് ഇ.ഡി കടന്നു. പിന്നീട് ഭാസുരാംഗനേയും മകനേയും വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും കുറ്റപത്രത്തിൽ ഉണ്ട്.ഭാസുരാംഗനും മകൻ അഖിൽജിത്തിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്.

Similar Posts