Kerala
ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണറെ ആയുധമാക്കുന്നു; കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കനിമൊഴി
Kerala

'ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണറെ ആയുധമാക്കുന്നു'; കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കനിമൊഴി

Web Desk
|
4 Jan 2023 2:01 AM GMT

'ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സർക്കാരുമായി ഗവർണർമാർ പോരിനിറങ്ങുന്നത്'

കൊച്ചി: ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണറെ കേന്ദ്രസർക്കാർ ആയുധമാക്കുകയാണെന്ന് ഡി.എം.കെ നേതാവും എംപിയുമായ കനിമൊഴി. ബില്ലുകൾ വൈകിക്കുന്നതും സർക്കാറിനെ എതിർക്കുന്നതും ഇതിന് തെളിവാണെന്നും കനിമൊഴി പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു കനിമൊഴി.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാരിനെ താഴെ ഇറക്കാൻ കേന്ദ്ര സർക്കാർ പല അടവുകളും പയറ്റുന്നുണ്ട്.അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറെ ഉപയോഗിച്ചുള്ള നീക്കം. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സർക്കാരുമായി ഗവർണർമാർ പോരിനിറങ്ങുന്നതെന്നും കനിമൊഴി പറഞ്ഞു.

സംവാദങ്ങളെ കേന്ദ്രസർക്കാർ ഭയക്കുകയാണെന്നും പാർലമെന്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ലെന്നും കനിമൊഴി കുറ്റപ്പെടുത്തി. ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ചെറുക്കുമെന്നും കനിമൊഴി പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കനിമൊഴി.

Similar Posts