പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ആജീവനാന്തം തടവ്
|2020 ഒക്ടോബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്
കോട്ടയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ആജീവനാന്തം തടവ്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിയായി 80 വര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെല്‍ ആറ് മാസം തടവും അനുഭവിക്കേണ്ടി വരും.
2020 ഒക്ടോബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടിയെ രണ്ടാനച്ഛന്‍ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. മാതാവ് ചോദിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം കുട്ടി പറയുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായതായി കണ്ടത്തി. 2017 ല്‍ കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി,റാന്നി എന്നിവിടങ്ങളില്‍ വെച്ചാണ് പീഡനം നടന്നത്. റാന്നിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്ത് , മാതാവ് ജോലിയ്ക്കായി പുറത്ത് പോയ സാഹചര്യത്തിലാണ് പിതാവ് കുട്ടിയെ പീഡിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് ആണ് അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
തുടര്‍ന്നാണ് , വിചാരണ നടത്തിയ കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 376 എ, ബി , 376 (3) , 376 (2) (ജെ) , 376 (കെ) , 376 (എം) എന്നിവ പ്രകാരവും , പോക്‌സോ ആക്ടിലെ 4 , 6 ,വകുപ്പും , ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 വകുപ്പും , എസ്.സി എസ്.ടി ആക്ടിലെ സെക്ഷന്‍ 3 (2) , (v) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്