Kerala
ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തെന്ന് സംശയം; പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂർണമായും അടിച്ചിടും
Kerala

ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തെന്ന് സംശയം; പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂർണമായും അടിച്ചിടും

Web Desk
|
27 Jun 2021 12:03 PM GMT

ഡെല്‍ട്ട വൈറസ് ബാധിതരെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡല്‍ഹിയിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്

ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തെന്ന് സംശയത്തെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂർണമായും അടിച്ചിടും. നാളെ മുതൽ ഏഴ് ദിവസത്തേക്കാണ് പഞ്ചായത്ത് അടച്ചിടുക. പറളി, പ്യായിരി പഞ്ചായത്തുകളില്‍ ഡെല്‍ട്ട വൈറസ് സ്ഥീരീകരിച്ചവര്‍ക്ക് കണ്ണാടി പഞ്ചായത്തില്‍ നിന്നാണ് രോഗം ലഭിച്ചതെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അടച്ചിടല്‍.

ഡെല്‍ട്ട വൈറസ് ബാധിതരെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡല്‍ഹിയിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 9 മുതല്‍ 2 മണി വരെ തുറക്കാം. ചെറിയ വഴികളെല്ലാം അടക്കും. പഞ്ചായത്തില്‍ ടിപിആര്‍ 18 ശതമാനത്തിലും മുകളിലാണ്.

Similar Posts