Kerala
thoppi
Kerala

ജാമ്യം കിട്ടിയാലും സ്റ്റേഷൻ വിടില്ല; തൊപ്പിക്കെതിരെ കണ്ണപുരത്തും കേസ്

Web Desk
|
23 Jun 2023 8:13 AM GMT

അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്‌ട് 67 അനുസരിച്ചാണ് കേസ്

കണ്ണൂർ: "തൊപ്പി " എന്ന യൂ ട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. ടി.പി അരുണിന്റെ പരാതിയിലാണ് കേസ്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് കേസ്. തൊപ്പി നിലവിൽ വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്.

ഇയാളെ കണ്ണപുരം പൊലീസിന് കൈമാറും. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ജാമ്യം നൽകിയാണ് കൈമാറുക.

ഇന്നലെ അർധരാത്രി എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പോലീസ് നടപടി.

കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പോലീസ് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിയപ്പോൾ ഇയാൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് പങ്കുവെക്കുകയായിരുന്നു.

വാതിൽ പൊളിച്ച് പോലീസ് അകത്തു കടക്കുന്നതും ഈ ദൃശ്യങ്ങളിൽ ഉണ്ട് . ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു പോലീസ് ആണ് പുറത്ത് എന്ന് അറിഞ്ഞിട്ടും ഇയാൾ വാതിൽ തുറന്നില്ല. ഇത് ലാപ്ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് കണ്ടത്. തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പോലീസ് വിശദീകരണം.

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവ സൈബർ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും.

വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് ഇയാൾ വളാഞ്ചേരിയിൽ എത്തിയത് . ഇവിടെവെച്ച് അശ്ലീല പദപ്രയോഗമുള്ള പാട്ട് പൊതുവേദിയിൽ പാടി , ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Similar Posts