![Kannur train fire; CCTV footage becomes crucial,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,Kannur train fire latest news,കണ്ണൂർ ട്രെയിൻ തീപിടിത്തം; സി.സി.ടി.വി ദൃശ്യം നിർണായകമാകുന്നു Kannur train fire; CCTV footage becomes crucial,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,Kannur train fire latest news,കണ്ണൂർ ട്രെയിൻ തീപിടിത്തം; സി.സി.ടി.വി ദൃശ്യം നിർണായകമാകുന്നു](https://www.mediaoneonline.com/h-upload/2023/06/01/1372625-cctv.webp)
കണ്ണൂർ ട്രെയിൻ തീപിടിത്തം; സി.സി.ടി.വി ദൃശ്യം നിർണായകമാകുന്നു
![](/images/authorplaceholder.jpg?type=1&v=2)
അട്ടിമറി സാധ്യത റെയിൽവെ സംശയിക്കുന്നുണ്ട്
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ട ട്രെയിൻ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യം നിർണായകമാകുന്നു. റെയിൽവെസ്റ്റേഷന് എതിർവശത്തെ ഭാരത് പെട്രോളിയത്തിന്റെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ട്രെയിന്‍ തീപിടിച്ച അതേസ്ഥലത്തിലൂടെ ഒരാൾ കൈയില്‍ കാനുമായി അതിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ആരാണ് നടന്നുപോകുന്നതെന്ന് വ്യക്തമല്ല. ഈ ദൃശ്യത്തിലുള്ള ആളെ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും എന്നാൽ തീപിടിത്തം നടന്ന സമയത്ത് ഒരു വ്യക്തിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നതാണ് ഈ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുകയാണ്. എന്തെങ്കിലും ദ്രാവകമൊഴിച്ച് തീ വെച്ചതാണോ എന്നതാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയിൽവെ സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയിൽ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.
ട്രെയിൻ സർവീസ് നടത്തുന്ന ട്രാക്കിൽ അല്ല സംഭവം എന്നതിനാൽ തീപിടിത്തം അറിയാൻ അൽപ്പം വൈകി. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുൻപ് ഫയർഫോഴ്സെത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറൻസിക് സംഘത്തിൻറെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
കോഴിക്കോട് എലത്തൂരിൽ തീവെച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.