Kerala
Kannur train fire,Empty coach catches fire at Kannur station,Kannur train fire: Fingerprint identified;  accused was arrested today,breaking news malayalam,കണ്ണൂർ ട്രെയിൻ തീവെപ്പ്: വിരലയടയാളം തിരിച്ചറിഞ്ഞു; പ്രതിയുടെ അറസ്റ്റ് ഇന്ന്,Kannur train firelatest,
Kerala

കണ്ണൂർ ട്രെയിൻ തീവെപ്പ്: വിരലടയാളം തിരിച്ചറിഞ്ഞു; പ്രതിയുടെ അറസ്റ്റ് ഇന്ന്

Web Desk
|
2 Jun 2023 1:01 AM GMT

ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ നാലെണ്ണം ഇയാളുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.ഇയാൾ തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബി.പി.എസ്.എല്‍ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടി വി ദൃശ്യം രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു.

കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവി അനുമതി നൽകിയത്. മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളാണ് ഇയാൾ. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്.

എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ സുരക്ഷ പരിശോധനയും അന്വേഷണവും ഇന്നും ഉണ്ടാകും.

വ്യാഴാഴ്ചയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തിനശിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. തീപിടിത്തമുണ്ടാകുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല.


Similar Posts