കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന് തുടക്കം; മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആര്‍.ബിന്ദു നിർവ്വഹിച്ചു
|5 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും
കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾക്ക് കാസർകോട് ഗവൺമെൻ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിർവ്വഹിച്ചു. 5 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും. കാസർകോടിൻ്റെ വൈവിധ്യങ്ങളെ ചേർത്ത് പിടിച്ച സംഗീത ശിൽപത്തോടെയാണ് കലോത്സവ ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.
കാസർകോട് ഗവൺമെൻ്റ് കോളേജിലെ 21 വിദ്യാർഥികളാണ് 'പാടണം പറയണം' എന്ന് തുടങ്ങുന്ന സംഗീത ശിൽപം ഒരുക്കിയത്. കോവിഡ് കാലത്ത് നിലച്ച കളിയരങ്ങുകള്‍ വീണ്ടും ഉണരുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഡോ.അരുണ്‍കുമാര്‍, ചലച്ചിത്ര താരം മെറിന മൈക്കിള്‍, എം.എല്‍.എ മാരായ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.