Kerala
ചട്ടം ലംഘിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ  കോളജിന് അനുമതി നൽകിയെന്ന് ആരോപണം
Kerala

ചട്ടം ലംഘിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കോളജിന് അനുമതി നൽകിയെന്ന് ആരോപണം

Web Desk
|
23 July 2022 6:49 AM GMT

ടി.കെ.സി ആർട്സ് ആൻഡ് സയൻസ് കോളജിന് അനുമതി നൽകിയത് സിൻഡിക്കേറ്റ് അറിയാതെയാണ് എന്നാണ് ആരോപണം

ചട്ടം ലംഘിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കോളജിന് അനുമതി നൽകിയെന്ന് ആരോപണം. ടി.കെ.സി ആർട്സ് ആൻഡ് സയൻസ് കോളജിന് അനുമതി നൽകിയത് സിൻഡിക്കേറ്റ് അറിയാതെയാണ് എന്നാണ് ആരോപണം. സേവ് യൂണിവേഴ്സിറ്റി കാംപയിനാണ് ആരോപണം ഉന്നയിച്ചത്.

സിൻഡിക്കേറ്റിന്‍റെ പൂർണമായ അറിവോടെയാണ് പുതിയ ഒരു കോളേജിന് അനുമതി നൽകേണ്ടത് എന്നിരിക്കെയാണ് ഇത് ലംഘിച്ച് കാസർഗോട് പടന്നയിലെ ടി.കെ.സി എഡ്യുക്കേഷൻ സൊസൈറ്റിക്ക് കോളേജ് ആരംഭിക്കാന്‍ അനുമതി നൽകിയത്. വി.സി രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെ പരിശോധനക്കായി ചുമതലപ്പെടുത്തി അവർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോളേജിന് അനുമതി നൽകുകയായിരുന്നു. ബി.കോം ബി.ബി.ബി എ ഉൾപ്പെടെ അഞ്ച് കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. ഇതാണ് പ്രധാന ചട്ടലംഘനമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


Similar Posts