Kerala
കണ്ണൂർ വി.സി. പുനർനിയമനം; ഹരജി സ്വീകരിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്
Kerala

കണ്ണൂർ വി.സി. പുനർനിയമനം; ഹരജി സ്വീകരിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്

Web Desk
|
15 Dec 2021 12:54 AM GMT

ഗവ‍ർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുന‍ർ നിയമനം ചോദ്യം ചെയ്തുളള ഹ‍രജി ഫയലിൽ സ്വീകരിക്കണമോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഗവ‍ർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

ഗവർണർ സർക്കാരിന് അയച്ച കത്ത് കോടതിയിൽ നിലവിലുളള ഹരജിയെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിൽ ഉളളത്. ഹരജി തളളിയാൽ അടുത്ത ദിവസം തന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനുളള നീക്കവും നടക്കുന്നുണ്ട്.



Similar Posts