Kerala
Kerala
മതേതരത്വവും ബഹുസ്വരതയും ഉൾക്കൊണ്ട് ഇസ്‌ലാമിക വിശ്വാസം മുറുകെ പിടിക്കാൻ മുസ്‌ലിംകൾ തയ്യാറാവണം: കാന്തപുരം
|1 Jan 2024 5:03 AM GMT
സ്കൂള്‍ കുട്ടികൾക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണണമെന്നും ഇതിനെതിരെ ബോധവത്കരണം ശക്തമാക്കണം
തിരുവനന്തപുരം: ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഉൾക്കൊണ്ട് ഇസ്‌ലാമിക വിശ്വാസം മുറുകെ പിടിക്കാൻ മുസ്‌ലിംകൾ തയ്യാറാവണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മദ്യവും മയക്കുമരുന്നുകളും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നുവെന്നും ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും എല്ലാ സമുദായങ്ങളും വിട്ട് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കുട്ടികൾക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണണമെന്നും ഇതിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്നും കാന്തപുരം പറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങൽ മഖ്ദൂമിയ്യ ഇരുപതാം വാർഷിക സമ്മേളനമായ വൈ20 യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.