കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: അഞ്ച് പ്രതികൾ അറസ്റ്റിൽ
|മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം നരുവാമൂട്ടിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
നരുവാമൂട് പ്രവർത്തിക്കാതെ കിടക്കുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് അനീഷിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ അനൂപ്, സന്ദീപ്, അരുൺ, വിഷ്ണു, നന്ദു എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ യാത്ര ചെയ്ത വാഹനങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ട അനീഷ് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നു. ഓടി രക്ഷപ്പെടാതിരിക്കാനായി കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ജയിൽ മോചിതനായത് ഒരാഴ്ച്ച മുമ്പാണ്. കൊലപാതകം കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അനീഷ്.