![Karamanamurder,Karamana Akhil murder case,Akhil murder case,latest malayalam news,കരമന അഖില്‍ കൊലപാതകം,കരമനകൊലപാതകം,കരമന,ക്രൈംന്യൂസ് Karamanamurder,Karamana Akhil murder case,Akhil murder case,latest malayalam news,കരമന അഖില്‍ കൊലപാതകം,കരമനകൊലപാതകം,കരമന,ക്രൈംന്യൂസ്](https://www.mediaoneonline.com/h-upload/2024/05/12/1423235-akhil-murder.webp)
കരമന അഖിൽ കൊലക്കേസ്: പ്രധാന പ്രതികളെ ഇനിയും പിടികൂടാനായില്ല, മൂന്നുപേരും കേരളം വിട്ടതായി സംശയം
![](/images/authorplaceholder.jpg?type=1&v=2)
ഇന്നലെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മൂവരും നേരിട്ട് കൊല നടത്തുന്നതായുള്ള തെളിവ് പൊലീസിന് ലഭിച്ചിരുന്നു
തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ പ്രധാന പ്രതികൾക്കായുള്ള തിരച്ചിൽ തുടർന്ന് പൊലീസ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഖിൽ, വിനീഷ്, സുമേഷ് എന്നിവരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇവർ സംസ്ഥാനം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇന്നലെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മൂവരും നേരിട്ട് കൊല നടത്തുന്നതായുള്ള തെളിവ് പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഒരു ദിവസം മുഴുവൻ തിരഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല.
ആകെ പിടിക്കാനായത് കൊലയ്ക്ക് ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചിരുന്ന അനീഷിനെ മാത്രമാണ്. അനീഷിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനൊപ്പം പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനാ ഫലവും വന്നേക്കും.കേസിൽ നേരിട്ട് ഇടപെട്ട മൂന്ന് പേരും വാഹനം ഓടിച്ച അനീഷുമല്ലാതെ മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.