Kerala
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ഇടതുപക്ഷത്തെ സഹായിക്കുന്നവരെ വേദനിപ്പിക്കുന്നത് നന്ദികേട്- കാരാട്ട് റസാഖ്
Kerala

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ഇടതുപക്ഷത്തെ സഹായിക്കുന്നവരെ വേദനിപ്പിക്കുന്നത് നന്ദികേട്- കാരാട്ട് റസാഖ്

Web Desk
|
30 July 2022 9:07 AM GMT

ശ്രീറാമിനെ കലക്ടറായി നിയമിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിനെതിരെ മുൻ എംഎൽഎ കാരാട്ട് റസാഖ്. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഇടതുപക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശ്രീറാമിനെ കലക്ടറായി നിയമിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാം വെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെവേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചത് പുനഃപരിശോധിക്കുന്നത് നല്ലത്.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ...

Posted by Karat Razack on Friday, July 29, 2022

അതിനിടെ ശ്രീറാമിന്റെ നിയമനത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്കും 14 കലക്ടേറ്റുകളിലേക്കും നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബഷീറിന്റെ സഹോദരൻ കെ.എം അബ്ദുറഹ്‌മാൻ പറഞ്ഞു.

Similar Posts