Kerala
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 19 കാരി അറസ്റ്റിൽ
Kerala

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 19 കാരി അറസ്റ്റിൽ

Web Desk
|
26 Dec 2022 4:04 AM GMT

കാസർകോട് സ്വദേശി ഷഹല (19) ആണ് സ്വർണവുമായി പിടിയിലായത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. കാസർകോട് സ്വദേശി ഷഹല (19) ആണ് സ്വർണവുമായി പിടിയിലായത്. 1884 ഗ്രാം 24 കാരറ്റ് സ്വർണം എയർപോർട്ടിന് പുറത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രി 10.20-നാണ് ഷഹല ദുബൈയിൽനിന്ന് കരിപ്പൂരിൽ ഇറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഏകദേശം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഹലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും സ്വർണമുള്ള കാര്യം ഷഹല സമ്മതിച്ചില്ല. പിന്നീട് ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച സ്വർണ മിശ്രിതം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 19 വയസ് മാത്രമുള്ള യുവതിയാണ് പിടിയിലായത് എന്നത് പൊലീസ് ഗൗരവമായാണ് കാണുന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും യുവതി കുറ്റം സമ്മതിക്കാതിരുന്നത് സ്വർണക്കടത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതിന്റെ സൂചനയാണെന്നും പൊലീസ് പറയുന്നു.

Similar Posts