Kerala
karipur land acquisition
Kerala

കരിപ്പൂർ റൺവേ നവീകരണം: വീട് നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാര തുകയിൽ അവ്യക്തത

Web Desk
|
3 Aug 2023 4:29 AM GMT

ഭൂമിയുടെ അടിസ്ഥാന വില ഇതുവരെ തീരുമാനിച്ചിട്ടില്ല

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ റൺവേ നവീകരണത്തില്‍ വീട് നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തിൽ അവ്യക്തത തുടരുന്നു. ഭൂമിയുടെ അടിസ്ഥാന വില ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് തീരുമാനിച്ചാൽ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാനാവൂ.

റൺവേ നവീകരണത്തിനായി ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങൾക്ക് മന്ത്രിസഭ 10 ലക്ഷം പ്രഖ്യാപിച്ചു. എന്നാൽ ഭൂമിയുടെ അടിസ്ഥാന വിലയിൽ ഇതുവരെ തീരുമാനമായിട്ടില്ല. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 94 പേരുടെ ഭൂമിയാണ് റൺവേക്കായി ഏറ്റെടുക്കേണ്ടത്. വീട് പോകാത്ത 30 പേരുടെ ഭൂമി മാത്രം റൺവേക്കായി വിട്ടുനൽകേണ്ടിവരും. അടിസ്ഥാന വില തീരുമാനിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നതായി സമര സമിതി നേതാക്കൾ പറയുന്നു.

കരിപ്പൂർ വിമാനത്താവളത്തിന്‍റെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഡെപ്യൂട്ടി കലക്ടർ മലപ്പുറം ജില്ലാ കലക്ടർക്ക് ഫയലുകൾ കൈമാറി. ജില്ലാ കലക്ടർ അടിസ്ഥാന വില നിശ്ചയിച്ച് സർക്കാറിന് കൈമാറണം. എന്നാൽ മാത്രമേ വിപണി വില തീരുമാനിക്കാനാവൂ. സർവെ നടത്താനും കഴിയുകയുള്ളൂ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠനം മാത്രമാണ് നിലവിൽ നടന്നിട്ടുള്ളത്. നടപടി ക്രമങ്ങൾ വേഗത്തിലാക്കിയില്ലെങ്കിൽ എയർപോർട്ട് അതോറിറ്റി റൺവേയുടെ നീളം കുറക്കുന്ന നടപടികളിലേക്ക് പോകും.


Related Tags :
Similar Posts