കരിപ്പൂര്‍ വിമാനാപകട അന്വേഷണം നീളുന്നു; സമയ പരിധി മൂന്നാം തവണയും അവസാനിച്ചു
|റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് എം.കെ രാഘവന്‍ എം.പി
കരിപ്പൂര്‍ വിമാനാപകട അന്വേഷണം അനന്തമായി നീളുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി മൂന്നാം തവണയും അവസാനിച്ചിട്ടും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റിപ്പോർട്ട് വൈകുന്നത് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനും തടസമാകുന്നുണ്ട്.
അപകടം സംബന്ധിച്ച അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13നാണ്. ക്യാപ്റ്റന്‍ എസ്.എസ് ചാഹറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. അഞ്ചു മാസം കാലാവധിയും നിശ്ചയിച്ചു. പിന്നീട് ഈ കാലാവധി കഴിഞ്ഞ മാര്‍ച്ച് 13 വരെ നീട്ടി. അതിനുശേഷമാണ് ആഗസ്റ്റ് അവസാനത്തോടെ റിപ്പോര്‍ട്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ കാലാവധിയും അവസാനിച്ചതോടെ റിപ്പോര്‍ട്ട് എന്നുവരുമെന്ന കാര്യം അനിശ്ചിതത്വത്തിലായി.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. വിമാനാപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകൂ.